വായില്യംകുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിങ് തടഞ്ഞ സംഭവം: 5 പേര്‍ അറസ്റ്റില്‍

0
93

കടമ്പഴിപ്പുറം വായില്യംകുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിങ് തടഞ്ഞ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസ്- ബി.ജെ.പി പ്രവർത്തകരാണ് അറസ്റ്റിലായത്. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്.

ഇതര മതസ്ഥർ തമ്മിലുളള പ്രണയകഥ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. സിനിമയുടെ പൂജ കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് സംഘ്പരിവാർ പ്രവർത്തകരെത്തി സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങൾക്ക് കേടുവരുത്തുകയും ചെയ്തത്.

സിനിമാ പ്രവർത്തകരുടെ പരാതിയിൽ കടമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്, സുബ്രഹ്മണ്യൻ, ബാബു, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരുടെ അറസ്റ്റാണ് ശ്രീകൃഷ്ണപുരം പൊലീസ് രേഖപ്പെടുത്തിയത്. അഞ്ച് പേരും ആര്‍.എസ്.എസ്- ബി.ജെ.പി പ്രവർത്തകരാണ്.