ആശയക്കു‍ഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് സ്പീക്കറുടെ ഓഫീസ്

0
149

സ്പീക്കർ പി.ശ്രീരാമകൃഷ്ണനിൽ നിന്ന് കസ്റ്റംസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ടാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്.സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ എത്തിയാണ് വിശദീകരണം തേടിയത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളിലൂടെ വരുന്ന ഊഹാപോഹങ്ങള്‍ ശരിയല്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അനാവശ്യമായ വിവാദ വാര്‍ത്തകള്‍ സൃഷ്ടിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ സൗകര്യം ചോദിച്ചറിഞ്ഞ്, ഔദ്യോഗിക വസതിയില്‍ എത്തിയാണ് കസ്റ്റംസ് വേണ്ട വിശദീകരണം തേടിയതെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.

കസ്റ്റംസിന്‍റെ സംശയങ്ങൾക്ക് കൃത്യമായ വിശദീകരണം നൽകിയെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. എന്നാൽ വിശദീകരണം നല്‍കിയതുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങള്‍ ശരിയല്ല. ആവശ്യമായ എല്ലാ വിവാദങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെതന്നെ സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭയുടെ ഭരണഘടനാ പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് കസ്റ്റംസ് സ്പീക്കറുടെ അനുമതി തേടി വസതിയിലെത്തിയത്.അനാവശ്യമായ വിവാദ വാര്‍ത്തകള്‍ സൃഷ്ടിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും സ്പീക്കറുടെ ഓഫീസ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഇതിനു മുൻപ് ഒരു തവണ മാത്രമേ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുള്ളൂ.