ജാനകിയ്ക്കും നവീനും ഐക്യദാര്‍ഢ്യവുമായി മില്‍മ ; ഉള്ള് തണുപ്പിച്ച് ചിത്രം

0
76

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിക്കും നവീനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മില്‍മ. ഇരുവരുടെ ഡാന്‍സ് സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ വര്‍ഗീയത പറഞ്ഞ് അധിക്ഷേപം നടത്താന്‍ ശ്രമം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കും പിന്തുണയുമായി മില്‍മയും രംഗത്തെത്തിയത്.

ഇരുവരുടേയും പേരിലുള്ള മതപരമായ വേര്‍തിരിവുകള്‍ പറഞ്ഞായിരുന്നു കുറച്ചുപേരുടെ സംഘം ചേര്‍ന്നുള്ള ആക്രമണം. ഇതിന് മറുപടിയായി ഇരുവരുടേയും നൃത്തം ചെയ്യുന്ന കാരികേച്ചര്‍ മില്‍മ സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.

‘ഡാന്‍സ് തുടരൂ’ ഉള്ളുതണുപ്പിക്കാന്‍ മില്‍മ എന്ന ഹാഷ്ടാഗോടെയാണ് ഇവര്‍ ജാനകിയുടേയും നവീന്റെയും കാരിക്കേച്ചര്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

മില്‍മ ജാനകിയ്ക്കും നവീനും പിന്തുണ പ്രഖ്യാപിച്ചത് സമൂഹമാധ്യമങ്ങളില്‍ വന്‍ കൈയടി നേടിയിരിക്കുകയാണ്. ഇരുവരുടേയും ഡാന്‍സ് തുടരൂ എന്നും മില്‍മ പറയുന്നു.