കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൂ​ജ ന​ട​ത്തി ബിജെപി മ​ന്ത്രി

0
87

കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൂ​ജ ന​ട​ത്തി മ​ന്ത്രി. മ​ധ്യ​പ്ര​ദേ​ശി​ലെ ടൂ​റി​സം മ​ന്ത്രി ഉ​ഷാ താ​ക്കൂ​റാ​ണ് ഇ​ൻ​ഡോ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ദേ​വി അ​ഹ​ല്യ ബാ​യ് ഹോ​ൾ​ക്ക​റു​ടെ മു​ന്നി​ൽ പൂ​ജ ന​ട​ത്തി​യ​ത്.

ഇ​ൻ​ഡോ​റി​ലെ മോ​ഹോ​യി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യും എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ ആ​ര്യ​മ സ​ന്യാ​സും മ​റ്റ് ജീ​വ​ന​ക്കാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്‌​ക് ധ​രി​ക്കാ​തെ​യു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പൂ​ജ.

പ​ശു ചാ​ണ​കം ഉ​പ​യോ​ഗി​ച്ച് വീ​ട് സാ​നി​റ്റൈ​സ് ചെ​യ്യാ​മെ​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി വാ​ർ​ത്ത​ക​ളി​ലി​ടം നേ​ടി​യ​യാ​ളാ​ണ് ഉ​ഷാ താ​ക്കൂ​ർ.