ലോകായുക്തയുടെ ആരോപണം; കെ ടി ജലീല്‍ രാജി വയ്‌ക്കേണ്ടതില്ല : മന്ത്രി എ കെ ബാലന്‍

0
119

മന്ത്രി കെ ടി ജലീല്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി എ കെ ബാലന്‍. കോടതി വിധി ഉണ്ടായാല്‍ നിയമ നടപടി സ്വീകരിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് മാസത്തിന് ഉള്ളിലെ നടപടി സ്വീകരിക്കേണ്ടതുള്ളു എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി കെ ടി അദീബിനെ കെ ടി ജലീല്‍ നിയമിച്ചത് നിയമവിരുദ്ധമാണെന്ന ലോകായുക്തയുടെ പരാതിയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും വിധി ഉണ്ടായാല്‍ അപ്പോള്‍ തന്നെ രാജിവെക്കേണ്ടതില്ല.

ഡെപ്യുട്ടേഷനില്‍ ബന്ധുവിനെ വെച്ചു എന്നതാണെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യേണ്ടതാണ്. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ വെക്കാന്‍ പാടില്ല എന്നില്ല, അയാള്‍ യോഗ്യനല്ല എങ്കിലാണ് പ്രശ്‌നം. ജലീല്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കെ ടി ജലീല്‍ തന്നെ പറഞ്ഞിട്ടുണ്ട്. കെ.എം.മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ അദ്ദേഹം രാജിവയ്‌ക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു