ഇന്ത്യൻ ഗുസ്തി താരം ഗുർപ്രീത് സിങ് ഒളിമ്പിക് യോഗ്യതാ സെമി ഫൈനലിൽ

0
66

ഇന്ത്യൻ ഗുസ്തി താരം ഗുർപ്രീത് സിങ് ഒളിമ്പിക് യോഗ്യതാ സെമി ഫൈനലിൽ പ്രവേശിച്ചു. മുൻ ഒളിമ്പിക് ചാമ്പ്യൻ ദക്ഷിണ കൊറിയൻ താരം കിം ഹിയോൺ വൂവിനെ പരാജയപ്പെടുത്തി ഗുർപ്രീത് സിങ് സെമി ഫൈനലിൽ എത്തിയത്.

പുരുഷന്മാരുടെ 77 കിലോ വിഭാഗം ഗുസ്തി മത്സരത്തിലാണ് ഗുർപ്രീത് വിജയം നേടിയത്. ഗ്രീക്കോ-റോമൻ വിഭാഗത്തിൽ നടന്ന മത്സരത്തിൽ കിം ഹിയോണിനെ ഗുർപ്രീത് അനായാസം മറികടന്നു. 2012 ലണ്ടൻ ഒളിമ്പിക്‌സിലാണ് കിം ഹിയോൺ സ്വർണം നേടിയത്.

സെമി ഫൈനലിൽ വിജയം നേടാനായാൽ ഗുർപ്രീതിന് ടോക്യോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടാം. ഗുർപ്രീതിനെക്കൂടാതെ മറ്റ് അഞ്ച് ഗുസ്തി താരങ്ങളും ടൂർണമെന്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.