കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ : ആത്മഹത്യയില്‍ അഭയം തേടുന്ന ഭീരുവല്ല ഞാന്‍

0
93

താന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന കുപ്രചരണങ്ങളെ വിമര്‍ശിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം.

താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും തന്റെ കുടുംബം തകര്‍ന്നുവെന്നും പ്രചരിപ്പിക്കുന്ന ‘ഒരു നികൃഷ്ട ജീവി’ നവമാദ്ധ്യമങ്ങളിലൂടെ ഒരു പ്രചാരണം ആരംഭിച്ചു.
അത് കുറേയാളുകള്‍ ഏറ്റുപിടിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട ഒരു വീഡിയോയിലൂടെ പറയുന്നു.

ആത്മഹത്യയില്‍ അഭയം തേടുന്ന ആളോ ഭീരുവോ അല്ല താനെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പില്‍ ഏത് വിവരവും നല്‍കുമെന്ന് താന്‍ മുമ്പേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചിട്ടവട്ടങ്ങളും കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ട് അത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഒരു തടസവുമില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.