Monday
5 January 2026
32.8 C
Kerala
HomeKeralaപാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല

പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല

പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. മെമു, പുനലൂര്‍- ഗുരുവായൂര്‍ ട്രെയിനുകള്‍ ഒഴിച്ചുള്ള ട്രെയിനുകളില്‍ റിസര്‍വേഷനില്ലാതെ യാത്ര അനുവദിക്കില്ല. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ മാനേജറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും തിരക്കെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്നും റെയില്‍വെ അറിയിച്ചു. പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കും. പ്ലാറ്റ്ഫോം ടിക്കറ്റ് നല്‍കില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കും.

ടി.ടി.ഇമാര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നിലവിലുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ തുടരും, നിര്‍ത്തിവെച്ച മറ്റു പാസഞ്ചര്‍ ട്രെയിനുകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ല.  സര്‍വീസ് നിര്‍ത്തിവെക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും റെയില്‍വെ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments