നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് . മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് നോട്ടീസ് അയച്ചത്. 24 മണി ക്കൂറിനകം മറുപടി നല്‍കാനാണു ആവശ്യപ്പെട്ടിരിക്കുന്നത്.
സിപിഐ (എംഎൽ) കേന്ദ്ര കമ്മിറ്റി അംഗം കവിതാ കൃഷ്ണൻറെ പരാതിയിലാണ് നടപടി. മാർച്ച് 29 ന് നടന്ന പൊതുപരിപാടിയിൽ സുവേന്ദു അധികാരി വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പരാതി.
നേരത്തെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻറെ നോട്ടീസ് അയച്ചിരുന്നു. വിവിധ പാർട്ടികൾക്കായി വോട്ട് ഭിന്നിപ്പിക്കരുതെന്നു പ്രചാരണത്തിനിടെ മുസ്ലിംകളോട് അഭ്യർഥന നടത്തിയതിനായിരുന്നു നടപടി. 48 മണിക്കൂറിനകം മറുപടി നല്‍കാനാണു ആവശ്യപ്പെട്ടത്. ബിജെപിയുടെ പരാതിയെത്തുടർന്നാണു തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്.