നവീനും ജാനകിയ്ക്കും പിന്തുണയുമായി മന്ത്രി വിഎസ് സുനില്‍ കുമാര്‍

0
73

മുപ്പത് സെക്കന്റുള്ള ഡാന്‍സ് കളിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകി ഓം കുമാറിനെയും നവീന്‍ റസാക്കിനെയും പിന്തുണച്ച് മന്ത്രി വിഎസ് സുനില്‍ കുമാര്‍. സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന സാമൂഹിക വിരുദ്ധരാണ് ഇരുവര്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതെന്നദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അവര്‍ ഒരുമിച്ച് പഠിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നവരാണ്.

നമ്മള്‍ വീഡിയോ കാണുമ്പോള്‍ ആഹ്ലാദിക്കുന്നു. എന്നാല്‍ വര്‍ഗീയ വാദികള്‍ അവരുടെ മതമാണ് കാണുന്നത്. വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഉണ്ടാവണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.