കോണ്‍ഗ്രസിലെ ഗ്രൂപ്പ് വീതംവയ്പ്പില്‍ അതൃപ്തി പരസ്യമാക്കി കെപിസിസി വൈസ്പ്രസിഡണ്ട് ശരത്ചന്ദ്ര പ്രസാദ് ; ഇലക്ഷനല്ല നേതാക്കളുടെ സെലക്ഷനാണ് പാര്‍ട്ടിയില്‍ നടക്കുന്നത്

0
74

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി വ്യക്തമാക്കി നേതാക്കള്‍ തുടര്‍ച്ചയായി രംഗത്തെത്തുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുള്ളവര്‍ ചങ്ങലയായി വന്നുകൊണ്ടിരിക്കുമെന്നാണ് കെപിസിസി വൈസ് പ്രസിഡണ്ട് ശരത്ചന്ദ്രപ്രസാദിന്റെ  പ്രതികരണം.

ജാതിയുടെയോ സമുദായത്തിന്റെയോ പേരില്‍ പാര്‍ട്ടിക്കുമുന്നില്‍ വിലപേശുന്നയാളല്ല താനെന്നും തനിക്ക് ലോബീയിംഗ് അറിയില്ലെന്നും താന്‍ പാര്‍ട്ടിക്കാരന്‍ മാത്രമാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

പാര്‍ട്ടിയില്‍ നടക്കുന്നത് ഇലക്ഷനല്ലെന്നും നേതാക്കളുടെ സെലക്ഷനാണെന്നും ശരത്ചന്ദ്ര പ്രസാദ് വിമര്‍ശിച്ചു. ലീഡേഴ്‌സ് ചോയിസാണ് സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും ആ ലീഡേഴ്‌സ് ചോയ്‌സില്‍ താന്‍ വന്നില്ലെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തില്‍ അത് പ്രതിഫലിക്കുമെന്നും ശരത്ചന്ദ്ര പ്രസാദ്  പ്രതികരിച്ചു.