കേന്ദ്രസേനയെ നോക്കുകുത്തിയാക്കി ബം​ഗാളിൽ മൂന്നാംഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമം

0
72

കേന്ദ്രസേനയെ നോക്കുകുത്തിയാക്കി പശ്ചിമ ബം​ഗാളിൽ മൂന്നാംഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമം.തൃണമൂൽ, ബിജെപി അക്രമത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. അറ് സ്ഥാനാർഥി ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്.

ആക്രമണദൃശ്യം പകർത്തിയ മാധ്യമ പ്രവർത്തകർക്കുനേരെയും കൈയേറ്റമുണ്ടായി. ഉൾബേരിയ സൗത്ത്, ഉൾബേരിയ നോർത്ത്, അരംബാഗ്, ഡയമണ്ട് ഹാർബർ, ശ്യാംപുക്കുർ, ഹരിപാൾ, താരകേശ്വർ, ദുബ്രാജ്പുർ സേഹട്ട, ഖനാകുൾ, കാനിങ്‌ പൂർവ, ഉദ്നാരായൺപുർ എന്നിവിടങ്ങളിൽ വ്യാപക അക്രമസംഭവങ്ങളുണ്ടായി.

ഡയമണ്ട് ഹാർബറിലെ സിപിഐ എം സ്ഥാനാർഥിയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റുമായ പ്രതീക് ഉർ റഹ്മാനുനേരെ തൃണമൂലുകാരുടെ ആക്രമണശ്രമമുണ്ടായി. സിപിഐ എം സംയുക്ത മോർച്ച ബൂത്ത് ഏജന്റുമാരെ ആക്രമിച്ച് ഇറക്കിവിട്ടു. ചിലയിടങ്ങളിൽ എതിർവിഭാഗം സ്ഥാനാർഥികളെ തടഞ്ഞ് വാഹനം തകർത്തു. പലയിടത്തും പൊലീസ് ലാത്തിവീശി. നിരവധി സ്ഥലങ്ങളിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടു.