കണക്കുകള്‍ക്കപ്പുറം വിജയമുണ്ടാകും , നേമം പോലും ബിജെപിക്ക് കിട്ടില്ല ; കടകംപള്ളി സുരേന്ദ്രന്‍

0
132

2016നേക്കാള്‍ അനുകൂല തരംഗമാണ് ഇത്തവണ പ്രകടമായതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നേമം പോലും ബി.ജെ.പിക്ക് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കണക്കുകള്‍ക്കപ്പുറം ഇടതുപക്ഷത്തിന് വിജയമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കാട്ടായിക്കോണം സംഭവത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കഴക്കൂട്ടത്ത് വലിയ സംഘര്‍ഷമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അവിടെ ഇരു പാര്‍ട്ടികളും തമ്മില്‍ പ്രശ്‌നമില്ല. പോലീസ് ഉദ്യോഗസ്ഥര്‍ കാണിച്ചത് അന്യായമാണെന്നും കടകംപള്ളി വ്യക്തമാക്കി.

ശബരിമല വിഷയം മറ്റൊരു രീതിയിലേക്ക് കൊണ്ട് പോയി. വിധിവരുമ്പോള്‍ ശബരിമലയല്ല വികസനമാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് മനസിലാകും. കഴക്കൂട്ടം ബി.ജെ.പി ടാര്‍ഗറ്റ് ചെയ്ത മണ്ഡലമാണ്. കഴക്കൂട്ടത്ത് രണ്ടാംസ്ഥാനത്ത് ബിജെപിയും മൂന്നാമത് കോണ്‍ഗ്രസും വരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.