എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടുമെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ഉണ്ടാകും. ബി ജെ പി യ്ക്ക് നിലവിലെ സീറ്റ് പോലും കിട്ടില്ല.പതിവ് വോട്ടു കച്ചവടം ഇത്തവണയും കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ നടത്തി. ബി ജെ പി വോട്ടുകള്‍ യു ഡി എഫിന് മറിച്ചുവെന്നും എ വിജയരാഘവന്‍ പറഞ്ഞു.
ബിജെപി തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ കണ്ടിട്ടില്ല. ചില മണ്ഡലങ്ങളില്‍ മാത്രം അവര്‍ കേന്ദ്രീകരിച്ചു. കണ്ണൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്നും പ്രാദേശിക വിഷയങ്ങള്‍ ആണ് കാരണമെന്നും വിജയരാഘവന്‍ പറഞ്ഞു.
സുകുമാരന്‍ നായര്‍ പറഞ്ഞത് ആ സമുദായം കേള്‍ക്കില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും സമുദായ നേതാവിന്റെ നിലപാടല്ല സുകുമാരന്‍ നായരുടേതെന്നും വിജയരാഘവന്‍ പ്രതികരിച്ചു.