പാലായിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ആരോപണങ്ങള്‍ കൊണ്ട് ആകില്ലെന്ന് ജോസ് കെ മാണി

0
78

പാലായിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ആരോപണങ്ങള്‍ കൊണ്ട് ആകില്ലെന്ന് ജോസ് കെ മാണി. ഇടത് മുന്നണി ഒറ്റക്കെട്ടായി ആണ് പാലായില്‍ മത്സരിച്ചതെന്നും ആ ആവേശം ഇടത് മുന്നണിയില്‍ ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.

മത്സരിച്ച 12 സീറ്റുകളിലും വിജയിക്കുമെന്ന പ്രതീക്ഷ ആണ് ഉള്ളത്. കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ചോരില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതലാണ് തനിക്കെതിരെ ആരോപണം ഉയര്‍ന്നു വന്നതെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

ഇത് വ്യക്തിഹത്യ ആണെന്നും ജോസ് കെ മാണി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഗൗരവമായ രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്തത്. പക്ഷെ യുഡിഫ് അതിന് തയാറായില്ല.
ഇനി 5 വര്‍ഷം എന്ത് ചെയ്യും എന്ന് കാപ്പന്‍ പറഞ്ഞില്ല. പറയാന്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണ് അത്. ഇടത് മുന്നണി പാലായില്‍ ഉറപ്പാണെന്നും ജോസ് കെ മാണി പറഞ്ഞു.

കോട്ടയം ജില്ലയില്‍ ഇടത് മുന്നണിക്ക് നല്ല നേട്ടം ഉണ്ടാകും. കോട്ടയത്തെ അഞ്ചു സീറ്റിലും സംസ്ഥാനത്തെ 12 സീറ്റിലും കേരള കോണ്‍ഗ്രസ് വിജയിക്കും. പോളിംഗ് ശതമാനം കുറഞ്ഞു എന്ന് കരുതുന്നില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.