Sunday
11 January 2026
28.8 C
Kerala
HomeKerala'മരക്കഴുത, കോൺഗ്രസ് ഐടി സെല്ലിന് ഒരു ഗുണവുമില്ലാത്ത വ്യക്തി'- എകെ ആന്റണിയുടെ മകനെ വിമർശിച്ച് കോൺഗ്രസ്...

‘മരക്കഴുത, കോൺഗ്രസ് ഐടി സെല്ലിന് ഒരു ഗുണവുമില്ലാത്ത വ്യക്തി’- എകെ ആന്റണിയുടെ മകനെ വിമർശിച്ച് കോൺഗ്രസ് സൈബർ ടീം

എ കെ ആന്റണിയുടെ മകനും കെപിസിസി മീഡിയ സെൽ കൺവീനറുമായ അനിൽ കെ ആന്റണിക്കെതിരെ കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് കൂട്ടായ്മയായ ‘കോൺഗ്രസ് സൈബർ ടീം’.

മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്ത് ആളാകുന്നതല്ല അനിലേ സൈബർ പോരാട്ടമെന്നും ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെൽ പിരിച്ചു വിടുന്നതാണെന്നും സൈബർ ടീം ആരോപിച്ചു. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടുമെന്നും വിമർശനമുയർന്നു

കുറിപ്പിന്റെ പൂർണരൂപം

കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രൂപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ k. ആന്റണി.. ഈ ചങ്ങായിനെ കൊണ്ട് കോൺഗ്രസ് ഐടി സെല്ലിന് തിരഞ്ഞെടുപ്പിൽ വല്ല ഗുണവും ഉണ്ടായോ.

ഈ നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളത്.. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോൺഗ്രസിന്റെ സൈബർ പോരാളികൾ ശക്തർ ആയത് കൊണ്ട് മാത്രം പ്രതിരോധം തീർത്തു..

എസി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം.. ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെൽ പിരിച്ചുവിടുന്നത് ആണ്. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും….

 

RELATED ARTICLES

Most Popular

Recent Comments