ഇടതുപക്ഷത്തിന് തുടര്‍ ഭരണം വരും ; ചെന്നിത്തല നുണകളുടെ ആശാനാണെന്ന് മന്ത്രി എംഎം മണി

0
106

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണം വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മന്ത്രി എംഎം മണി. യുഡിഎഫ് ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് എതിരാണ്. അടിസ്ഥാനമില്ലാത്ത കള്ളം പറയുന്നതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശാനാണ്.

നുണയും വിഢിത്തവും മാത്രമേ ചെന്നിത്തല പറയുവെന്നും മന്ത്രി മണി തുറന്നടച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്നും എംഎം മണി കൂട്ടിച്ചേർത്തു.

വീറും വാശിയും ഏറിയ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് സമയം പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് കനത്ത പോളിംഗ്. ഇതുവരെ വോട്ടിംഗ് ശതമാനം 50 കടന്നു . കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതൽ പോളിംഗ്.

ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ്. കണ്ണൂരിൽ ഉച്ചയായതോടെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 , മലപ്പുറത്ത് 45.72 , ആലപ്പുഴയിൽ 49.16, പാലക്കാട് 44.71 , തിരുവനന്തപുരം 44.52 , പത്തനംതിട്ട 46.43 , കാസർഗോഡ് 46.21 , തൃശൂർ 50.20 , ഇടുക്കി 42 , വയനാട് 48.67 ശതമാനവും കടന്നു.