ഉറപ്പായും ഇടതുപക്ഷ മുന്നണി അധികാരത്തിൽ വരും: എസ്. രാമചന്ദ്രൻപിള്ള

0
97

ഉറപ്പായും ഇടതുപക്ഷ മുന്നണി അധികാരത്തിൽ വരുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. പ്രതിപക്ഷത്തിന്റെ കള്ള പ്രചാര വേലകളും ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും എസ്ആർപി മാധ്യമങ്ങളോട് പറഞ്ഞു.ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും മതത്തെയും വിശ്വാസത്തെയും തെരഞ്ഞെടുപ്പിൽ വലിച്ചിഴയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും എസ്ആർപി വ്യക്തമാക്കി.

അതേസമയം, ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ജനങ്ങളുടെ കരുത്ത് പ്രകടമാകുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷം കൈകാര്യം ചെയ്യുന്നത് നെഗറ്റീവ് രാഷ്ട്രീയമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ.

കേരളത്തെ കുറിച്ച് ശുഭപ്രതീക്ഷയുള്ള എല്ലാവരും എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും പിണറായിയുടെ നേതൃത്വത്തിൽ തുടർ ഭരണം ഉറപ്പാമെന്നും എ വിജയരാഘവൻ വ്യക്തമാക്കി.തുടർഭരണത്തിനു വേണ്ടിയുള്ള ജനതാൽപര്യമാണ് കാണുന്നത് കടകംപള്ളി സുരേന്ദ്രൻ. പോളിംഗ് ശതമാനം ഉയരുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കഴക്കൂട്ടത്തെ ജനം ഇടതുപക്ഷത്തെ നേരത്തെ സ്വീകരിച്ചു. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം കൂടുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ജനങ്ങൾ ഉത്സവമാക്കി മാറ്റി. ജനങ്ങളുടെ പൾസ് മെയ് 2 ന് വ്യക്തമാകും. നേമത്ത് വി. ശിവൻ കുട്ടി വിജയിക്കും. നേരത്തെ അവിടെ നടന്നത് ബിജെപി യുഡിഎഫ് വോട്ട് കച്ചവടം നടക്കുന്നെന്നും കടകംപള്ളി വ്യക്തമാക്കി.
സർക്കാരിനു കീഴിൽ ജനങ്ങൾ സംതൃപ്തരെന്ന് എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ. കേരളത്തിൽ തുടർ ഭരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റയിലെ എൽ ഡി എഫ് സ്ഥാനാർത്ഥികൂടിയായ അദ്ദേഹം കൽപ്പറ്റ എസ് കെ എം ജെ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി.

അതേസമയം, കേരളത്തിൽ ഇടത് തരംഗമെന്ന് മന്ത്രി ഇ പി ജയരാജൻ. എൽ ഡി എഫ് നൂറിലധികം സീറ്റ് നേടുമെന്നും തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് ശിഥിലമാകുമെന്നും ഇ പി ജയരാജൻ കൈരളി ന്യൂസിനോട് പറഞ്ഞു. വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.തൃശൂർ ജില്ലയിൽ 13 സീറ്റും എൽഡിഎഫ് നേടുമെന്ന് മന്ത്രി എ.സി മൊയ്തീൻ വ്യക്തമാക്കി.

വടക്കാഞ്ചേരിയിൽ ഇടതു പക്ഷം ജയിക്കുമെന്നും മന്ത്രി പറഞ്ഞു. അനിൽ അക്കര വിവാദം ഉണ്ടാക്കി ആണ് പ്രചാരണം നടത്തുന്നത്. ഈ ജല്പനങ്ങൾ വിലപ്പോവില്ലെന്നും മൊയ്തീൻ വ്യക്തമാക്കി. ഇത്തവണയും കഴിഞ്ഞ തവണയും കൃത്യ സമയത്താണ് വോട്ടു ചെയ്തത്. അനാവശ്യ വിവാദങ്ങൾ ആണ് കഴിഞ്ഞ തവണ ഉണ്ടായത്.അദ്ദേഹം പറഞ്ഞു.