എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പ്, ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും : മുഖ്യമന്ത്രി

0
96

എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരായ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും.തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിന് തകർത്ത് കളയാമെന്ന് ചിലർ വിചാരിച്ചു. എന്നാൽ ഒന്നും നടന്നില്ല- മുഖ്യമന്ത്രി പറഞ്ഞു.

നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാൻ യുഡിഎഫ് നിശ്ചയിച്ചിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിൽ സർക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ഭാര്യ കമലയ്‌ക്കൊപ്പമാണ് ധർമടത്തെ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനായി എത്തിയത്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.സി മൊയ്തീൻ, ഇ.ചന്ദ്രശേഖരൻ, ഇ.പി.ജയരാജൻ എന്നിവരും വിവിധ ജില്ലകളിലെ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി.