Saturday
10 January 2026
20.8 C
Kerala
HomeKeralaനേമത്തോട് ആത്മബന്ധമില്ല : മാറ്റത്തിന് വോട്ടു ചെയ്തിട്ടുണ്ടെന്ന് ഒ. രാജഗോപാൽ

നേമത്തോട് ആത്മബന്ധമില്ല : മാറ്റത്തിന് വോട്ടു ചെയ്തിട്ടുണ്ടെന്ന് ഒ. രാജഗോപാൽ

നേമത്ത് ഒരു തവണ എം.എൽ.എയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നും ഒ. രാജഗോപാൽ എം.എൽ.എ. നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിനായിരുന്നു രാജഗോപാലിന്റെ മറുപടി.മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായും മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നേമത്ത് കെ.മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് അത് ശരിയായ ഏർപ്പാടല്ലെന്നായിരുന്നു രാജഗോപാലിന്റെ മറുപടി. ആക്രമണം നടത്തിയത് ബിജെപി പ്രവർത്തകരാണെന്ന് അവർ പറയുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു.

പരാജയഭീതി കൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് മുരളീധരൻ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാൽ പറഞ്ഞു.

നേമത്തെ ബിജെപിയുടെ സിറ്റിങ് എം.എൽ.എയാണ് രാജഗോപാൽ.നിർണായകമായ വോട്ടെടുപ്പ് ദിവസമാണ് നേമത്തെ സംബന്ധിച്ച് രാജഗോപാൽ തണുപ്പൻ പ്രതികരണം നടത്തിയതെന്നതും ശ്രദ്ധേയമാണ്.

RELATED ARTICLES

Most Popular

Recent Comments