Wednesday
17 December 2025
30.8 C
Kerala
HomePoliticsഎൽഡിഎഫ് തുടർ ഭരണം ഉറപ്പ്: എ വിജയരാഘവൻ

എൽഡിഎഫ് തുടർ ഭരണം ഉറപ്പ്: എ വിജയരാഘവൻ

എൽഡിഎഫിന് തുടർ ഭരണം ഉറപ്പാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. തൃശൂർ കേരള വർമ കോളേജിൽ വോട്ടു ചെയ്യാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . എൽ ഡി എഫ് തെരഞ്ഞെടുപ്പിൽ മികച്ച സംഘടന പ്രവർത്തനമാണ് നടത്തിയത്. അതിൻ്റെ ഫലം തെരഞ്ഞെടുപ്പിലും ഉണ്ടാകും

പ്രതിപക്ഷത്തിന്റേത് നെഗറ്റീവ് രാഷ്ട്രീയമാണ്. വികസനം ചർച്ച ചെയ്യാതെ അനാവശ്യ വിവാദങ്ങൾ മാത്രം സൃഷ്ടിച്ചു കള്ളക്കഥകൾ പ്രചരിപ്പിച്ചു. മതനിരപേക്ഷതക്ക് ഏറ്റ പോറലിനെ കുറിച്ച് ബോധ്യപ്പെടുത്താൻ യു ഡി എഫ് ശ്രമിച്ചില്ല.”പല വ്യക്തികൾക്കും സംഘടനകൾക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്അതിനെ അങ്ങനെ കണ്ടാൽ മതി” എൻ എസ് എസ് ആരോപണങ്ങളെക്കുറിച്ചുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

കോലീബി സഖ്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾക്ക്”ഒളിഞ്ഞും തെളിഞ്ഞും പല സമയങ്ങളിലും പല സഖ്യങ്ങൾ ഉണ്ടായിട്ടുണ്ട് ” എന്നാൽ അത്തരം സഖ്യങ്ങളെ തള്ളിയാണ് എല്ലാ കാലത്തുംഎൽഡിഎഫ് ജയിച്ചു കയറിയത്. അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ശബരിമലുൾപ്പടെയുള്ള വിഷയം വീണ്ടും വിവാദമാക്കാൻ ശ്രമിച്ചു. എന്നാൽ വികസനമാണ് ചർച്ചയിയത്. കേരളത്തെ കുറിച്ച് ശുഭപ്രതീക്ഷയുള്ള എല്ലാവരും LDF ന് വോട്ട് ചെയ്യും. പിണറായിയുടെ നേതൃത്വത്തിൽ തുടർ ഭരണം ഉറപ്പാണെന്നും എ വിജയരാഘവൻ പറഞ്ഞു.

LDF guarantees continued rule: A Vijayaraghavan

RELATED ARTICLES

Most Popular

Recent Comments