കേരളത്തില്‍ ഇടത് തരംഗം ; ഇ പി ജയരാജന്‍

0
88

കേരളത്തില്‍ ഇടത് തരംഗമെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്‍ ഡി എഫ് നൂറിലധികം സീറ്റ് നേടുമെന്നും തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് ശിഥിലമാകുമെന്നും ഇ പി ജയരാജന്‍  പറഞ്ഞു. വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, തൃശൂര്‍ ജില്ലയില്‍ 13 സീറ്റും എല്‍ഡിഎഫ് നേടുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി. വടക്കാഞ്ചേരിയില്‍ ഇടതു പക്ഷം ജയിക്കുമെന്നും മന്ത്രി പറഞ്ഞു.അനില്‍ അക്കര വിവാദം ഉണ്ടാക്കി ആണ് പ്രചാരണം നടത്തുന്നത്. ഈ ജല്പനങ്ങള്‍ വിലപ്പോവില്ലെന്നും മൊയ്തീന്‍ വ്യക്തമാക്കി.

ഇത്തവണയും കഴിഞ്ഞ തവണയും കൃത്യ സമയത്താണ് വോട്ടു ചെയ്തത്. അനാവശ്യ വിവാദങ്ങള്‍ ആണ് കഴിഞ്ഞ തവണ ഉണ്ടായത്.അദ്ദേഹം പറഞ്ഞു.