സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ

0
92

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ.തൊടുപുഴ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. ഇടുക്കിയിലും പാലായിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗിനും വെല്ലുവിളിയാണ്.

ഇടുക്കിയില്‍ ചില സ്ഥലങ്ങളില്‍ വെെദ്യുതി തടസപ്പെട്ടതിനെ തുടര്‍ന്ന് പോളിംഗ് നിര്‍ത്തിവച്ചു.അവസാന മണിക്കൂറിലെ പോളിംഗിനെ മഴ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിലയിരുത്തുന്നു.

അതേസമയം,സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.