ആറന്മുളയില്‍ വീണ ജോര്‍ജിന് നേരെ യുഡിഎഫ്- ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റം

0
105

ആറന്മുള മണ്ഡലത്തില്‍ വീണ ജോര്‍ജിന് നേരെ യുഡിഎഫ്- ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം. ആറാട്ടുപുഴയില്‍ വീണാ ജോര്‍ജിന്റെ വാഹനം തടയുകയും കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ ഒരുമിച്ച് അസഭ്യം പറയുകയും ചെയ്തു.

അതേസമയം, തിരുവനന്തപുരം കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചു. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.