Saturday
10 January 2026
20.8 C
Kerala
HomePolitics'തെരഞ്ഞെടുപ്പിൽ പരാജയപ്പെടും 'പോളിങ്‌ ദിവസം യുഡിഎഫിന്റെ അവസ്ഥ തുറന്നുപറഞ്ഞ്‌ രാജ്‌മോഹൻ ഉണ്ണിത്താൻ

‘തെരഞ്ഞെടുപ്പിൽ പരാജയപ്പെടും ‘പോളിങ്‌ ദിവസം യുഡിഎഫിന്റെ അവസ്ഥ തുറന്നുപറഞ്ഞ്‌ രാജ്‌മോഹൻ ഉണ്ണിത്താൻ

പോളിങ്‌ ദിവസം യുഡിഎഫിന്റെ അവസ്ഥ തുറന്നുപറഞ്ഞ്‌ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും കാസർഗോഡ് എം.പിയായ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. “ടൈംസ് നൗ’ ചാനലിനോട് നൽകിയ അഭിമുഖത്തിലാണ് ഉണ്ണിത്താന്റെ പ്രതികരണം. കേരളത്തിൽ തെരഞ്ഞെടുപ്പിൽ നിമിഷങ്ങൾ ബാക്കി നിൽക്കെയായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രസ്‌താവന.

ആത്മാർത്ഥത ലവലേശമില്ലാത്തവരാണ് കോൺഗ്രസ് നേതാക്കളെന്നും കോൺഗ്രസ് തോൽവി ഭയക്കുന്നുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറയുന്നു. ഗ്രൂപ്പ് വളർത്തുക എന്നതു മാത്രമാണ് നേതാക്കൾ ചെയ്യുന്നത്. കേരളത്തിൽ കോൺഗ്രസ്‌ പാർട്ടി ഇല്ല.

ഉള്ളത് രണ്ടു ഗ്രൂപ്പുകൾ മാത്രമാണ്. കോൺഗ്രസ്സുകാർക്ക് കൂറ് ഗ്രൂപ്പ്‌ നേതാക്കളോട് മാത്രമാണ്‌. ബിജെപിയിവിടെ നാൾക്ക് നാൾ കരുത്താർജിക്കുകയാണ്. അണികൾ ബിജെപിയിലേക്ക് ഒഴുകുന്നുവെന്നും “ടൈംസ് നൗ’ സ്റ്റിങ്‌ ഓപ്പറേഷനിൽ ഉണ്ണിത്താൻ തുറന്നടിച്ചു.

 

RELATED ARTICLES

Most Popular

Recent Comments