കേരള യൂണിവേഴ്‌സിറ്റി റിസർച്ചേഴ്‌സ് യൂണിയൻ ഓഫീസിൽ കയറി ബിജെപി പ്രവർത്തകരുടെ അക്രമം

0
101

 

കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ പ്രധാനമന്ത്രിയുടെ പരിപാടിക്കെത്തിയ ബിജെപി പ്രവർത്തകർ കേരള യൂണിവേഴ്‌സിറ്റി റിസർച്ചേഴ്‌സ് യൂണിയൻ ഓഫീസിൽ അതിക്രമിച്ചു കയറി അക്രമം നടത്തി. ഓഫീസിലെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും ക്യാമ്പസിൽ ആകമാനം നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്‌തു.

കഴക്കൂട്ടത്തെ ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമെന്ന് ഉറപ്പായതോടെ അക്രമ പാതയിലാണ് ബി ജെ പി. വിഷം വമിപ്പിക്കുന്ന വർഗീയത കാർഡ് ഇവിടെ ചിലവാകില്ല എന്ന് മനസിലായപ്പോൾ അക്രമത്തിന്റെ വഴി തെരഞ്ഞെടുക്കുകയാണ് ഇവരെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

 

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

കഴക്കൂട്ടത്തെ ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമെന്ന് ഉറപ്പായതോടെ അക്രമ പാതയിലാണ് ബി ജെ പി. വിഷം വമിപ്പിക്കുന്ന വർഗീയത കാർഡ് ഇവിടെ ചിലവാകില്ല എന്ന് മനസിലായപ്പോൾ അക്രമത്തിന്റെ വഴി തെരഞ്ഞെടുക്കുകയാണ് ഇവർ. കഴക്കൂട്ടത്ത് പലയിടങ്ങളിലും എന്റെ പ്രചാരണ പോസ്റ്ററുകളും ബോർഡുകളും നശിപ്പിക്കുക, ഇടതുപക്ഷ പ്രവർത്തകരെ ശാരീരികമായി അക്രമിക്കുക തുടങ്ങിയ പ്രകോപനപരമായ പ്രവൃത്തികളുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസം കാര്യവട്ടം ക്യാമ്പസിൽ ഉണ്ടായിരിക്കുന്നത്.

 

കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ പ്രധാനമന്ത്രിയുടെ പരിപാടിക്കെത്തിയ ബി ജെ പി ക്രിമിനലുകൾ വലിയ രീതിയിലുള്ള അക്രമമാണ് അഴിച്ചുവിട്ടത്. കേരള യൂണിവേഴ്‌സിറ്റി റിസർച്ചേഴ്‌സ് യൂണിയൻ ഓഫീസിൽ അതിക്രമിച്ചു കയറിയ ബി ജെ പി ക്രിമിനലുകൾ ഓഫീസിലെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും ക്യാമ്പസിൽ ആകമാനം നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്‌തു.

പരിപാടിയിൽ പങ്കെടുക്കാൻ വന്നവർ വലിച്ചെറിഞ്ഞ മദ്യക്കുപ്പികളടക്കമുള്ള മാലിന്യങ്ങൾ ക്യാമ്പസിൽ കാണാനാകും. യാതൊരു സംഘർഷങ്ങളുമില്ലാതെ മുന്നോട്ട് പോകുന്ന കഴക്കൂട്ടത്തുകാരുടെ സ്വച്ഛജീവിതത്തിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുവാൻ പുറത്തുനിന്ന് വന്നവർ ശ്രമിക്കരുത്. ഈ അതിക്രമങ്ങൾക്കുള്ള മറുപടി മറ്റന്നാൾ ജനങ്ങൾ ബാലറ്റിലൂടെ നൽകും.