ഇത്തവണ വോട്ടുകച്ചവടം നടത്തിയാലും ബിജെപി വിജയിക്കില്ല ; എ വിജയരാഘവന്‍

0
89

യുഡിഎഫ് – ബിജെപി ധാരണയിലാണ് ബിജെപി നേമത്ത് ജയിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇത്തവണ വോട്ടുകച്ചവടം നടത്തിയാലും ബിജെപി വിജയിക്കില്ലെന്നും ജനങ്ങള്‍ അതിന് മുകളില്‍ വോട്ടുചെയ്യുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് അപഹാസ്യമായ നിലപാട് സ്വീകരിക്കുകയാണ്.
തലശ്ശേരിയിലെ മനസ്സാക്ഷി വോട്ട് യുഡിഎഫിനാണെന്ന് സുധാകരന്റെ പ്രസ്താവനയില്‍ വ്യക്തമായി. തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് ബിജെപി കൂട്ടുകെട്ട് ഉണ്ടായി. വോട്ട് കച്ചവടം തീരുമാനിച്ച് നേതാക്കള്‍ വിചിത്ര നിലപാടുകള്‍ സ്വീകരിക്കുന്നു.

എല്‍ഡിഎഫിന്റെ മഞ്ചേശ്വരം സ്ഥാനാര്‍ത്തിയെ താഴ്ത്തിക്കെട്ടാന്‍ മുല്ലപ്പള്ളി ശ്രമിക്കുന്നു. പ്രതിപക്ഷ നേതാവ് പ്രചരണ കാലത്ത് തരം താണ വിവാദങ്ങളിലാണ് ശ്രദ്ധയൂന്നിയത്. രാഹുലും പ്രിയങ്കയും കൂടുതല്‍ റോഡ് ഷോ നടത്തിയ അമേഠി എന്തായിയെന്നും വിജയരാഘവന്‍ ചോദിച്ചു.

ഇതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. മൃതു ഹിന്ദുത്വമാണ് കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും നയം. ഇടതുപക്ഷത്തിന്റേത് ഉറച്ച രാഷ്ട്രീയ നിലപാടാണ്. മലപ്പുറത്തും ഇടതുപക്ഷത്തിന് സീറ്റ് വര്‍ധിയ്ക്കുമെന്ന് വിജയരാഘവന്‍ പറഞ്ഞു.