ഒരു പോറല്‍ പോലും ഏല്‍ക്കാതെ കേരളത്തെ കാത്തുസൂക്ഷിച്ച മുഖ്യമന്ത്രി ഇനിയും തുടരണം : ഹരിശ്രീ അശോകന്‍

0
100

കേരളജനതയെ ഒരു പോറലുമേല്‍പ്പിക്കാതെ കൈവെള്ളയില്‍ നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും തുടണമെന്ന് നടന്‍ ഹരിശ്രീ അശോകന്‍.
പ്രളയവും കോവിഡുമെല്ലാം വന്നപ്പോള്‍ കേരളജനതയെ ഒരു പോറലുമേല്‍പ്പിക്കാതെ കൈവെള്ളയില്‍ നിര്‍ത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ ലഭിക്കുന്ന സ്വീകരണം കാണുമ്പോള്‍ തന്നെ അദ്ദേഹം എല്ലാവര്‍ക്കും എത്രമാത്രം സ്വീകാര്യനാണെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ സ്വീകരിക്കുന്ന ആളുകളുടെ എണ്ണം കാണുമ്പോള്‍ തന്നെ ഈ സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.