ജോജു ജോർജ്ജ് ചിത്രം ‘ഒരു താത്വിക അവലോകനം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
82

ജോജു ജോർജ്ജ് നായകനായെത്തുന്ന ‘ഒരു താത്വിക അവലോകനം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. അഖിൽ മാരാരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

യോഹൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ ഗീ വർഗീസ് യോഹന്നാനാണ് നിർമാണം. നിരഞ്ജ് രാജു, അജു വർഗീസ്, ഷമ്മി തിലകൻ, മേജർ രവി, പ്രേംകുമാർ, മാമുക്കോയ, ബാലാജി ശർമ്മ, വിയാൻ, ജയകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.