കോൺഗ്രസും മുസ്ലീംലീഗും തമ്മിൽ തുറന്ന പോര്‌ , മഞ്ചേശ്വരത്ത്‌ കോൺഗ്രസ്‌ നേതാവിനെ ലീഗുകാർ ആക്രമിച്ചു

0
139

നിയസഭ തെരഞ്ഞെടുപ്പിന് ഒരു ദിവസം ശേഷിക്കെ കലാപം ഒഴിയാതെ യുഡിഎഫ്. മഞ്ചേശ്വരത്ത്‌ മണ്ഡത്തിൽ കോൺഗ്രസ്‌ നേതാവിനെ ലീഗുകാർ ആക്രമിച്ചു. കണ്ണിന്‌ ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ്‌ പൈവളികെ മണ്ഡലം പ്രസിഡന്റ്‌ മഞ്ചുനാഥ ഷെട്ടിയെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ലീഗ്‌ നേതാവ്‌ സെഡ്‌ എ കയ്യാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം.

പൈവളികെയിലെ ഹോട്ടലിൽ ഞായറാഴ്‌ച വൈകിട്ടാണ്‌ സംഭവം. മഞ്ചൂനാഥ ഷെട്ടി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ സജീവമല്ലെന്നും എൽഡിഎഫിനെ സഹായിക്കുകയാണെന്നും പറഞ്ഞായിരുന്നു മർദനം. ഇരുമ്പു‌വടികൊണ്ടുള്ള അടിയിൽ മഞ്ചുനാഥ ഷെട്ടി നിലത്തു‌വീണു. നാട്ടുകാരാണ്‌ ആശുപത്രിയിലെത്തിച്ചത്‌.

 

മുസ്ലീംലീഗ്‌ അക്രമത്തിൽ പരിക്കേറ്റ്‌ ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ്‌ നേതാവ്‌ മഞ്ചുനാഥ ഷെട്ടിയെ മഞ്ചേശ്വരം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി വി വി രമേശൻ സന്ദർശിക്കുന്നു

മഞ്ചേശ്വരം മണ്ഡലത്തിൽ ലീഗിനെതിരെ ശക്തമായ ജനരോഷമാണുള്ളത്‌. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്‌ കേസിൽ സിറ്റിങ് എംഎൽഎ പ്രതിയായത്‌ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മറുപടി പറയാനാകാതെ യുഡിഎഫ്‌ വിയർക്കുകയാണ്‌. മുസ്ലീം ലീഗിനെതിരെ കോൺഗ്രസ്‌ നേതാക്കൾ കടുത്ത പ്രതിഷേധത്തിലാണ്‌.

ജനവികാരം മാനിച്ച്‌ മഞ്ചുനാഥ ഷെട്ടി ഉൾപ്പെടെയുള്ളവർ എൽഡിഎഫ്‌ സ്ഥാനാർഥി വി വി രമേശന്‌ പിന്തുണ നൽകുകയാണ്‌. ഇതാണ്‌ ലീഗ്‌ നേതാക്കളെ പ്രകോപിപ്പിച്ചത്‌. ആശുപത്രിയിൽ ചികിത്സയിലുള്ള മഞ്ചുനാഥ ഷെട്ടിയെ വി വി രമേശൻ സന്ദർശിച്ചു.