BIG BREAKING : പിണറായിൽ നാളെ പൊട്ടൻ പോകുന്ന മാധ്യമ ബോംബ്

0
109

നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ സംസ്ഥാനത്ത് സംഘർഷം സൃഷ്ടിക്കാനുള്ള പ്രതിപക്ഷത്തിൻെറയും മാധ്യമങ്ങളുടെയും ബോംബ് പുറത്ത്.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ നീക്കം നടത്താനാണ് ഇവർ പദ്ധതി തയാറാക്കിയയതെന്നു ചില മാധ്യമ പ്രവർത്തകരിൽ നിന്ന് തന്നെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.

ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രിയ്ക്ക് എതിരെ ആസൂത്രിതമായ നീക്കം നടത്തി തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കുകയെന്നതും സംസ്ഥാന സർക്കാരിനെ ജനങ്ങൾക്ക് മുന്നിൽ അവഹേളിക്കാനുമാണ് ഈ രഹസ്യ പദ്ധതി തയ്യാറക്കിയിരിക്കുന്നത്.

മേഘനാഥ് എന്നയാളാണ് ഇതുസംബന്ധിച്ച എഴുതിയ ഫേസ്ബുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ചാനൽ സുഹൃത്തിന്റെ പക്കൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

നാളെ ധർമ്മടം മണ്ഡലത്തിൽ തയ്യാറാക്കിയിരിക്കുന്ന പദ്ധതി ഇങ്ങനെ

മുഖ്യമന്ത്രി ധർമ്മടം ആർ സി. അമല ബേസിക് സ്കൂൾ തെക്കേ കെട്ടിടം ബൂത്ത് നമ്പർ 161 ( ക്രമ നമ്പർ 645 ) ൽ വോട്ട് രേഖപ്പെടുത്തി പുറത്തേയ്ക്ക് വരുന്ന സമയത്ത് , ധർമ്മത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായ വനിത , ചോദ്യങ്ങളുമായി അലറി വിളിച്ച് മുഖ്യനു നേരെ കുതിക്കുന്ന രംഗമാണ് അരങ്ങേറുക.

സ്വഭാവികമായി പോലീസ് അവരെ നീക്കം ചെയ്യുമ്പോൾ ” വാളയാറിലെ അമ്മയോട് വീണ്ടും. ക്രൂരത ” എന്ന ചർച്ചയാണ് പ്ലാൻ ചെയ്തിരിക്കുന്നത്.സ്ഥാനാർത്ഥിയ്ക്ക് ഏത് ബൂത്തിലും കയറാം എന്ന അവകാശം ഉപയോഗിക്കാനാണ് തീരുമാനമെന്നറിയുന്നു .

നാളെ പൊട്ടിക്കാൻ വച്ചിരിക്കുന്ന ഒരു ബോംബ് ഇതാണ്. മുഖ്യമന്ത്രി വോട്ട് ചെയ്തിറങ്ങുമ്പോൾ തത്സമയ സംപ്രേഷണമുണ്ടാകുമെന്നതു കൂടി കണക്കിലെടുത്താണ് ആസൂത്രണം .

കേരളത്തിൽ ഇടതുപക്ഷത്തിന്റെ തുടർ ഭരണം ഭയക്കുന്ന പ്രതിപക്ഷവും അതിന് പിന്തുണ നൽകുന്ന ചില മാധ്യമങ്ങളുമാണ് ഈ ആസൂത്രണത്തിന് പിന്നിലെന്ന് വ്യക്തമാണ്. സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വീഴ്ത്താൻ നിരവധി ബോംബുകൾ പൊട്ടിച്ചിട്ടും എല്ലാ ചീറ്റി പോകുന്നതിനാൽ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. അതിന്റെ ഭാഗമാണ് പുതിയ നാടകം പുറത്തിറക്കുന്നത്.