EXCLUSIVE…കൂടത്തിൽ കൂട്ടമരണക്കേസ് വഴിത്തിരിവിലേക്ക്,അന്വേഷണം വി.മുരളീധരന്റെ പേർസണൽ സ്റ്റാഫിലേക്കും

0
74

വ്യാജ രേഖ ചമച്ച് സ്വകാര്യ ട്രസ്റ്റുകളുടെ പേരിൽ ഭൂമി കയ്യടക്കിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു.കേസന്വേഷണം വി മുരളീധരൻ്റെ പേഴ്സണൽ സ്റ്റാഫിലേക്ക് നീങ്ങുന്നതായി സൂചന. കൂടത്തിൽ കുടുംബത്തിൻ്റെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പേഴ്സണൽ സ്റ്റാഫംഗം സനോദ് കുമാറിന് പങ്കുണ്ടോ എന്ന് അന്വേഷിക്കും. കാലടി മഹിളാ സമാജത്തിന് കൂടത്തിൽ ഗോപിനാഥൻ നായർ നൽകിയ 4 സെൻ്റ് ഭൂമി സനോദ് കുമാർ സെക്രട്ടറിയായ ചെറുപഴിഞ്ഞിദേവി സേവാ സൊസൈറ്റിയുടെ പേരിലേക്ക് മാറ്റി

മഹിളാസമാജത്തിൻ്റെ ആവശ്യത്തിനല്ലാതെ സ്ഥലം ഉപയോഗിക്കരുത് എന്ന് നിഷ്ക്കർഷിച്ച ഭൂമിയാണ് സനോദ് കുമാർ സെക്രട്ടറിയായ സംഘം കൈവശപ്പെടുത്തിയത്. കൂടത്തിലെ കാര്യസ്ഥൻ കൈവശപ്പെടുത്തിയ മറ്റൊരു ഭൂമി സനോദ് കുമാർ അംഗമായ പത്മനാഭ സേവാ സമിതി വാങ്ങിയതിലും ദുരൂഹത.പത്മനാഭസേവാസമിതിയുടെ വിലാസം ആർ എസ് എസ് ഓഫീസായ മിത്രാനന്ദപുരം ശക്തി നിവാസ് കാലടി താമരം എന്ന സ്ഥലത്ത് കൂടത്തിൽ കുടുംബത്തിന് ഉണ്ടായ 50 സെൻ്റ് സ്ഥലം ആർ എസ് എസ് കൈവശപ്പെടുത്തിയെന്നും റിപ്പോർട്ട്.കൂടത്തിൽ കുടുംബാംഗങ്ങളുടെ കൂട്ടമരണത്തിനു പിന്നിൽ ഭൂമി കൈമാറ്റങ്ങളും ഉണ്ടോ എന്ന് അന്വേഷിക്കും

കരമന കാലടിയിലെ കൂടത്തിൽ കുടുംബാംഗങ്ങളായ ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കളായ ജയപാലൻ, ജയശ്രീ, ജയപ്രകാശൻ, ഗോപിനാഥൻ നായരുടെ സഹോദര പുത്രൻ ജയമാധവൻ നായർ എന്നിവരാണ് മരിച്ചത്