കൈപ്പമംഗലം യുഡിഎഫ് സ്ഥാനാർത്ഥി ശോഭ സുബിൻ ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണവുമായി കോൺ​ഗ്രസ്

0
126

കൈപ്പമംഗലം യുഡിഎഫ് സ്ഥാനാർത്ഥി ശോഭ സുബിൻ ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണവുമായി കോൺ​ഗ്രസ്. ശോഭാ സുബിനെതിരെ നടപടി ആവശ്യപ്പെട്ട് വലപ്പാട് പഞ്ചായത്തിലെ കോൺ​​ഗ്രസ് ബൂത്ത് കമ്മറ്റി കെപിസിസി ക്ക് നൽകിയ കത്ത് പുറത്ത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളെ ജയിപ്പിക്കാൻ ശോഭാ സുബിൻ ഇടപ്പെട്ടതായാണ് കത്തിലെ ആരോപണം. കോൺ​ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കുമാർ കെപിസിസിക്ക് അയച്ച പരാതിയുടെ പകർപ്പാണ് പുറത്ത് വന്നത്.