സര്‍ക്കാരിനെതിരെ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പേരില്‍ വന്ന വാര്‍ത്ത വ്യാജം ; ഉറവിടം അറിയണം : സംസ്ഥാന സമിതി അംഗം ലയ

0
89

നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായി വോട്ടുചെയ്യണമെന്ന തരത്തില്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പേരില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് സംസ്ഥാന കമ്മിറ്റി അംഗം ലയ. സര്‍ക്കാറിന് പൂര്‍ണ പിന്തുണയെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ പേരില്‍ പത്രത്തില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും ലയ പറഞ്ഞു.

പി എസ് സി ഉദ്യോഗാര്‍ത്ഥികളെ നന്നായി പരിഗണിച്ച സര്‍ക്കാരാണ് ഇടതുപക്ഷമെന്നും തങ്ങളുടെ ആവശ്യങ്ങളോട് അനുകൂലമായാണ് സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതികരിച്ചതെന്നും ലയ മാധ്യമങ്ങളോട് വ്യക്തമാക്കി.’അസോസിയേഷന്റെ പേരില്‍ വന്ന വാര്‍ത്ത വ്യജമാണ്. വാര്‍ത്തയുടെ ഉറവിടം അറിയണമെന്ന് അസോസിയേഷന് താല്‍പര്യമുണ്ട്. ഇത് പത്രങ്ങള്‍ തിരുത്തണം’- ലയ പറഞ്ഞു.

വോട്ട് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതില്‍ അസോസിയേഷന് ഇടപെടാന്‍ കഴിയില്ലെന്നും ലയ വിശദീകരിച്ചു. സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് അസോസിയേഷന്‍ ആഹ്വാനം ചെയ്തു എന്ന തരത്തിലുള്ള വാര്‍ത്ത ഇന്ന് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ലയ