കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി, ആർഎസ്എസ് അതിക്രമമെന്ന് സിപിഐഎം

0
96

കണ്ണൂരിൽ  മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി. മമ്പറത്ത് സ്ഥാപിച്ച കട്ടൗട്ടിന്റെ തലയാണ് വെട്ടിമാറ്റിയിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിക്കുന്നു.ദുഷ്ട മനസുകളാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്ന് സിപിഐഎം നേതാവ് എം.വി ജയരാജൻ പറഞ്ഞു.

‘പ്രദേശത്ത് ആർഎസ്എസ്-ബിജെപി ഗുണ്ടാ സംഘമുണ്ട്. അവരാണെങ്കിൽ ക്വട്ടേഷനിൽ പങ്കെടുക്കുന്നവരാണ്. ഇന്ന് അവിടെ പയപ്പോഴാണ് എത്രമാത്രം ദുഷ്ട മനസുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസിലാകുന്നത്’- എംവി ജയരാജൻ പറഞ്ഞു.