എം കെ മുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ബൂത്ത് ലെവൽ ഓഫീസർ

0
83

എം കെ മുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ബൂത്ത് ലെവൽ ഓഫീസർ. കൊടുവള്ളി 77 ബൂത്ത് ബൂത്ത് ലെവൽ ഓഫീസർ പി കെ സലിം ആണ് പങ്കെടുത്തത്.

കുടുംബയോഗങ്ങളിൽ പങ്കെടുത്തും വീടുകൾ കയറിയും സജീവമായി പ്രവർത്തിക്കുകയായിരുന്നു ബൂത്ത് ലെവൽ ഓഫീസർ പി കെ സലിം.

അതേസമയം കൊടുവള്ളിയിൽ മുസ്ലീം ലീഗ് വ്യാപകമായി കള്ളവോട്ട് ചേർത്തതായും പരാതിയുണ്ട്. തുടര്‍ന്ന് എൽ ഡി എഫ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ്.