ഉമ്മൻ ചാണ്ടിയുടെ വികസന നുണകൾ പൊളിച്ചടുക്കി നിയമസഭാ രേഖകൾ

0
85

സംസ്ഥാന സർക്കാരിനെ വികസന ചലഞ്ചിന് വെല്ലുവിളിച്ച ഉമ്മൻ ചാണ്ടിക്ക് കിട്ടുനതെക്കെ തിരിച്ചടിയാണ്. യുഡിഎഫ് സർക്കാരുമായി താരതമ്യം ചെയ്താൽ ഏതുമേഖലയിലും എൽഡിഎഫ് സർക്കാർ വളരെ മുന്നിലാണ്. നുണകൾകൊണ്ട് ഇതൊന്നും മറികടക്കാനാകില്ല. വികസനചലഞ്ച്‌ ഏറ്റെടുത്ത്‌ ഉമ്മൻചാണ്ടി ഉയർത്തിയ വാദങ്ങൾക്ക്‌ മുഖ്യമന്ത്രി അക്കമിട്ട്‌ മറുപടി നൽകി.

നിയമസഭാ രേഖയിലെ വിവരങ്ങൾ അനുസരിച്ചു യുഡിഎഫ് ഭരണകാലത്തു നടത്തിയ വികസനങ്ങളുടെ വിവരങ്ങൾ പരിശോധിച്ചാൽ ഉമ്മൻ ചാണ്ടി വെല്ലുവിളി പിന്വലിക്കേണ്ട സാഹചര്യമാണ്.

മൂന്നു ചോദ്യവും അടിപൊളി ഉത്തരവും
============

ഉമ്മൻചാണ്ടിസർക്കാരിന്റെ ഭരണം അവസാനിക്കാൻ മൂന്നുമാസം മാത്രം ബാക്കിനില്ക്കെ 2016 ഫെബ്രുവരി 24-ന് കോടിയേരി ബാലകൃഷ്ണൻ എം.എൽ.എ.യുടെ ചോദ്യത്തിനു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിതന്നെ നല്കിയ മറുപടി നിയമസഭയുടെ വെബ്‌സൈറ്റിൽ ഉണ്ട്. http://www.niyamasabha.org/codes/13kla/session_16/ans/u03204-240216-067000000000-16-13.pdf– ഈ ലിങ്കിൽ ക്ലിക് ചെയ്തു നോക്കൂ! 3204 നമ്പരുള്ള ചോദ്യത്തിന്റെ ഉത്തരം കാണാം.

  • ഇതായിരുന്നു ആ മൂന്നു ചോദ്യങ്ങളിൽ ആദ്യത്തേത്: “കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ എത്രപേർക്ക് സർക്കാർപദ്ധതികളിലൂടെ പാർപ്പിടം നല്കി? ഇപ്പോഴും പാർപ്പിടമില്ലാത്ത കുടുംബങ്ങൾ എത്രയെന്നു വ്യക്തമാക്കാമോ?”

ഉത്തരത്തിലുള്ള വിവരങ്ങൾ ഇതാണ്: കോഴിക്കോട് ബംഗ്ലാദേശ് കോളനിയിൽ പുനരധിവാസപദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 218 വീടു വച്ചു കൈമാറി. രണ്ടുലക്ഷം രൂപ സർക്കാർസബ്സിഡിയുള്ള സാഫല്യം ഭവനപദ്ധതിയിൽ 216 ഫ്ലാറ്റിൽ 48 എണ്ണം പൂർത്തിയാക്കി. 96 ഫ്ലാറ്റ് നിർമ്മിക്കാൻ നടപടി സ്വീകരിച്ചു. സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ നടപ്പാക്കുന്ന ഗൃഹശ്രീ ഭവനപദ്ധതിയിൽ 2011-12-ലും 12-13-ലും ഒന്നും ചെയ്തിട്ടില്ല. 2013-14-ലും 14-15-ലുംകൂടി 1234 വീടിന് അനുമതി നല്കി.

അവർക്കു രണ്ടുലക്ഷം രൂപവീതം സബ്‌സിഡി അനുവദിച്ചു‘വരുന്നു’. അവസാനവർഷമായ 2015-16-ൽ 1500 വീടുകൾക്ക് അനുമതി നല്കുകയും അതിൽ 1050-‘ഓളം’ ഗുണഭോക്താക്കളെ കണ്ടെത്തുകയും അവർക്കു ഗഡുക്കൾ ‘അനുവദിക്കാൻ നടപടി സ്വീകരിക്കുകയും’ ചെയ്തിട്ടുണ്ട്. സുരക്ഷ ഭവനപദ്ധതിയിൽ അഞ്ചുകൊല്ലം‌കൊണ്ട് 698 പേർക്ക് 1,69,22,000 രൂപ സബ്സിഡി അനുവദിച്ചു.

എം.എൻ. ലക്ഷംവീട് പുനർനിർമ്മാണപദ്ധതിയിൽ 2191 വീടിന് 18,78,35,600 രൂപ സബ്സിഡി കൊടുത്തു. എം.എൻ. ലക്ഷംവീട് അറ്റകുറ്റപ്പണി പദ്ധതിയിൽ 772 വീടിന് 10,000 രൂപവീതം കൊടുത്തു. പത്രപ്രവർത്തകർക്ക് 74 വീടിന് 54,03,169 രൂപ സബ്സിഡി നല്കി. ഇന്നവേറ്റീവ് (അത്താണി) എന്ന ഭവനപദ്ധതിയിൽ 118 ഫ്ലാറ്റ് നിർമ്മിച്ചു. 48 ഫ്ലാറ്റിന്റെ നിർമ്മാണം നടന്നുവരുന്നു.

ഇതിൽ ബംഗ്ലാദേശ് കോളനിയിലെ 218-ഉം സാഫല്യം, ഗൃഹശ്രീ പദ്ധതികളും ദുർബ്ബലവിഭാഗങ്ങൾക്കായി നടപ്പാക്കിയ പദ്ധതികളാണെന്ന് അതേപ്പറ്റിയുള്ള രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തിൽ വ്യക്തമാക്കിയിരിക്കുന്നു.ഇപ്പോഴും പാർപ്പിടമില്ലാത്ത കുടുംബങ്ങൾ എത്ര എന്ന ചോദ്യത്തിന്റെ ഉത്തരം ഇതിലും കൗതുകകരമാണ്. “പാർപ്പിടമില്ലാത്ത കുടുംബങ്ങളെ സംബന്ധിച്ച വിവരശേഖരണം ഭവനനിർമ്മാണവകുപ്പ് നടത്തിയിട്ടില്ല!” ഒരു വാക്യം കൂടി ഉണ്ട്: “ ലാൻഡ് റവന്യു കമ്മിഷണറുടെ 26-11-2013-ലെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് സ്വന്തമായി ഭവനം ഇല്ലാത്ത 4,70,606 കുടുംബങ്ങൾ ഉണ്ട്.”

ലക്ഷം‌വീട് കോളനികളെപ്പറ്റിയുള്ളതായിരുന്നു മൂന്നാമത്തെ ചോദ്യം. അതിലെ ഒരു വാക്യം‌ ഉദ്ധരിക്കാം: “ലക്ഷം‌വീട് കോളനികളുടെ വികസനത്തിനായി ഭവനനിർമ്മാണബോർഡ് പ്രത്യേകപദ്ധതികളൊന്നും നടപ്പാക്കുന്നില്ല.” ഇതായിരുന്നു ആ അഞ്ചുകൊല്ലത്തെ അവസ്ഥ!തള്ളിമറിക്കുമ്പോൾ ഇതൊക്കെ ഇവിടുണ്ടെന്ന് ഓർക്കണ്ടേ!