ഈ കാരണവർ തന്നെ തുടരണം : മുഖ്യമന്ത്രിയെ കുറിച്ച് നടൻ ഇന്ദ്രൻസ്

0
84

കുടുംബം അഭിവൃദ്ധിയോടുകൂടി മുന്നോട്ടുപോകേണ്ടതിനായി ഈ കാരണവർ തന്നെ തുടരണം എന്നാണ് നടൻ ഇന്ദ്രൻസ് മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപനച്ചടങ്ങിലാണ് നടൻ ഇന്ദ്രൻസ് സംസാരിച്ചത്. ലാൽസലാം എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദ്രൻസ് സംസാരിച്ചു തുടങ്ങിയത്.

“ഒരുപാടു മുഖ്യമന്ത്രിമാര് വന്നു പോയിട്ടുണ്ട് അവരൊക്കെ ആദരിക്കപ്പെപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായ, കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു കാലഘട്ടം, നിപ്പ പ്രളയം കോവിഡ് എന്ന മഹാമാരി അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

അന്നൊക്കെ നമ്മൾ എന്ത് ചെയ്യും എന്ന് വിചാരിച്ച് പകച്ചു നിന്നപ്പോൾ ഒരു കാരണവരെ പോലെ നിങ്ങൾക്ക് ഭക്ഷണം ഉണ്ടോ വസ്ത്രം ഉണ്ടോ കിടക്കാൻ ഇടം ഉണ്ടോ എന്നൊക്കെ അന്വേഷിക്കുന്നതിന് ഒപ്പം തന്നെ കാവിലെ, അമ്പലത്തിലെ കുരങ്ങനും നാട്ടിലെ ആനയ്ക്കും തെരുവിലെ പട്ടിക്കും പൂച്ചയും എല്ലാം ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് ഒരു കാരണവർ നമുക്ക് ഉണ്ടായിരുന്നു. ആ കാരണവർ തന്നെ തുടരണം കാരണം ഈ കുടുംബം അഭിവൃദ്ധിയോടുകൂടി മുന്നോട്ടുപോകേണ്ടതുണ്ട്”