ഇരട്ട വോട്ട് ആരോപണം; രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും

0
81

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും. രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട് പട്ടികയിൽ ഉൾപ്പെട്ട കണ്ണൂർ മയ്യിലിലെ ഇരട്ട സഹോദരങ്ങൾ ചെന്നിത്തലക്കെതിരെ പൊലീസിൽ പരാതി നൽകി.

കുറ്റിയാട്ടൂരിലെ ഇരട്ട സഹോദരന്മാരായ ജിതിനും ജിഷ്ണുവും കയരളത്തെ ഇരട്ട സഹോദരിമാരായ സ്‌നേഹയും ശ്രേയയും ആണ് പരാതി നൽകിയത്. ഇരട്ട വോട്ടെന്ന പേരിൽ അപമാനിച്ചതിന് ചെന്നിത്തലക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

തളിപ്പറമ്പ് നിയമസഭാ നിയോജക മണ്ഡലത്തിലെ 178-ാം നമ്പർ ബൂത്തിലെ 533-ാം നമ്പർ വോട്ടറാണ് ജിതിൻ. ജിഷ്ണു ഇതേ ബൂത്തിലെ 534-ാം നമ്പർ വോട്ടറാണ്.139-ാം ബൂത്തിലെ 77, 78 ക്രമനമ്പറുകളിൽ ഉള്ള വോട്ടർമാരാണ് സ്‌നേഹയും ശ്രേയയും. എന്നാൽ ഇത് ഇരട്ട വോട്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.