തുടര്‍ഭരണം നേടി എല്‍ഡിഎഫ് ചരിത്രം സൃഷ്ടിക്കും ; കോടിയേരി ബാലകൃഷ്ണന്‍

0
69

തുടര്‍ഭരണം നേടി എല്‍ഡിഎഫ് ചരിത്രം സൃഷ്ടിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ദിവസം കഴിയുന്തോറും എല്‍ഡിഎഫിന്റെ ആത്മവിശ്വാസം കൂടുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അന്ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ട സഹതാപതരംഗം യുഡിഎഫിനെ തുണച്ചു. യുഡിഎഫ് ബിജെപി കൂട്ടുകെട്ടും ഉണ്ടായിരുന്നു. 2011ലും നേരിയ സീറ്റുകള്‍ക്കാണ് ഭരണം പോയത്. അന്ന് 4 സീറ്റുകളില്‍ നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. ഒരു പ്രമുഖ ചാനലാണ് തുടര്‍ഭരണസാധ്യത ആദ്യം പറഞ്ഞത്. ഇതോടെ യുഡിഎഫും ബിജെപിയും ഒന്നിച്ച് എല്‍ഡിഎഫിനെതിരെ രംഗത്ത് വന്നു.

തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ തോല്‍വി ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചു. ഗവണ്‍മെന്റിന്റെ വിലയിരുത്തലാകും തദ്ദേശതിരഞ്ഞടുപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന് 42 ശതമാനം വോട്ട് ലഭിച്ചു. പാലാ ഉപതിരഞ്ഞെടുപ്പിലും വിജയം നേടി.

എല്‍ഡിഎഫിന്റെ കുത്തക സീറ്റിലെ മല്‍സരം സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശതിരഞ്ഞടുപ്പില്‍ 99 അസംബ്ലി മണ്ഡലങ്ങളില്‍ എല്‍ഡിഎഫി ന് മുന്‍തൂക്കമുണ്ട്. എല്‍ഡിഎഫിന്റെ ബഹുജന അടിത്തറ വികസിച്ചു.മുന്നണിയും വികസിച്ചു.

എല്‍ജെഡി ,കേരളകോണ്‍ഗ്രസ് മാണി എന്നിവയെല്ലാം എല്‍ഡിഎഫിന്റെ കൂടെയാണെന്ന്  കോടിയേരി പറഞ്ഞു. ബിജെപിക്ക് കേരളത്തില്‍ വളര്‍ച്ചയില്ല. 91ല്‍ യുഡിഎഫ് ബിജെപി സഖ്യം ഉണ്ടായിരുന്നുവെന്ന് കെ ജി മാരാര്‍ വെളിപ്പെടുത്തി.

ഈ തിരഞ്ഞെടുപ്പിലും ആ സഖ്യം ഉണ്ട്. 35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവന ഇതിന് തെളിവാണ്. സുരേഷ്‌ഗോപിയുടെ പ്രസ്താവനയും തെളിവാണ്. കോണ്‍ഗ്രസ് ദേശീയതലത്തില്‍ തന്നെ തകരുന്നു. കോണ്‍ഗ്രസ് ജയിച്ച ഇടങ്ങളില്‍ ബിജെപി ജയിക്കുന്നുവെന്നും കോടിയേരി വ്യക്തമാക്കി.