ചാണ്ടി സാറിട്ട കല്ലല്ല, കൊച്ചി മെട്രോയുടെ നാൾ വഴികൾ ഇങ്ങനെ, യു ഡി എഫിനെ പൊളിച്ചടുക്കി അസീബ്

0
129

കൊച്ചി മെട്രോ നടപ്പാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരാണെന്ന് വാദിക്കുന്നവർക്ക് തിരിച്ചടിയായി അസീബിന്റെ പോസ്റ്റ്. നായനാർ സർക്കാർ ആശയം അവതരിപ്പിച്ചു. 99 ജൂലായ് 21 ന് സാധ്യതാപഠനം നടത്താൻ ചുമതലപ്പെടുത്തി. കൊച്ചി മെട്രോ ആരംഭിച്ചത് ഇടതുപക്ഷ സർക്കാരാണെന്ന് വ്യക്തം.

കൊച്ചി മെട്രോ:
1996-2001 LDF
നായനാർ സർക്കാർ ആശയം അവതരിപ്പിച്ചു. 99 ജൂലായ് 21 ന് സാധ്യതാപഠനം നടത്താൻ ചുമതലപ്പെടുത്തി.
2001-2006 UDF
DPR തയ്യാറാക്കി. പദ്ധതി ഉപേക്ഷിച്ച് സ്കൈബസ് കൊണ്ടുവരാൻ ആന്റണിയുടെ നീക്കം.

 

2006- 2011 LDF
2007 ഫെബ്രുവരിയിൽ പദ്ധതിക്ക് അംഗീകാരം. 2008 ജാനുവരിയിൽ 3000 കോടി പദ്ധതിക്കായി അനുവദിച്ചു. 2009 മാർച്ച് പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു. DMRC കൊച്ചിയിൽ ഓഫീസ് തുറന്നു
2011-2016 UDF
2012 ജൂലായ് തറക്കല്ലിട്ടു. KMRL അഴിമതി വിവാദങ്ങൾ കലുഷിതമാകുന്നു. പദ്ധതിയുടെ 30% പൂർത്തിയാക്കി. 2016 ൽ ആദ്യ പരീക്ഷണ ഓട്ടം.
2016-2021 LDF
പദ്ധതി 100% പൂർത്തിയാക്കി ഉത്ഘാടനം നടത്തി. കൂടുതൽ സ്റ്റേഷനുകൾ ഉൾപ്പെടുത്തി.
➖➖➖➖➖➖➖➖➖
കണ്ണൂർ എയർപോർട്ട്:
1996-2001 LDF
നായനാർ സർക്കാരിന്റെയും ജനതാദളിന്റെ വ്യോമയാന മന്ത്രിയായിരുന്ന, കണ്ണൂരിൽ വേരുകളുള്ള സി എം ഇബ്രാഹിമിന്റേയും ആശയം. പിണറായി വിജയന്റെ നേതൃത്വത്തിൽ 101 അംഗ ആക്ഷൻ കൗൺസിൽ രൂപീകരണം. സ്ഥലം ഏറ്റെടുപ്പ് തുടങ്ങി.
2001-2006 UDF
പദ്ധതി അനിശ്ചിതത്ത്വത്തിൽ.
2006- 2011 LDF
പദ്ധതിക്ക് അംഗീകാരം. മൂർഖൻ പറമ്പ് ഭൂമി ഏറ്റെടുത്തു. കിയാൽ രൂപീകരിച്ചു. വി എസ് തറക്കല്ലിട്ടു.

 


2011-2016 UDF
പദ്ധതി വേഗത കുറഞ്ഞു. റണ്വേ വെട്ടിച്ചുരുക്കാൻ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. 20% പൂർത്തിയാക്കി ചെളിയിൽ നേവിയുടെ വിമാനമിറക്കി ഉത്ഘാടനം.
2016-2021 LDF
പദ്ധതി മുഴുവനായി പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.
➖➖➖➖➖➖➖➖➖
‘ഞങ്ങൾ കൊച്ചി മെട്രോ, കണ്ണൂർ എയർപോർട്ട്. നിങ്ങൾ കടല, പയർ, പപ്പടം..’ പോസ്റ്റർ ഒട്ടിച്ച് നടക്കുന്നവരേ..? ഇത് രണ്ടും ആര് കൊണ്ടുവന്നതാ? ഇതിന്റെ ഏറ്റവും ക്രൂഷ്യലായ പ്രവർത്തനങ്ങൾ നടത്തിയത് ഏത് സർക്കാരുകളാ.?
ഇത് രണ്ടും ഉമ്മച്ചൻ പുതുപ്പള്ളീന്ന് കുടത്തിലാക്കി കൊണ്ടുവന്ന വികസനമാണെന്നൊക്കെ തള്ളാൻ എങ്ങനെ പറ്റുന്നടേ.?