അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ ഇവിഎം കണ്ടെത്തിയ സംഭവം ; 4 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷന്‍

0
106

അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ ഇവിഎം (ഇലക്ട്രോണിക് വോട്ടിംഗ് മിഷീന്‍ ) കണ്ടെത്തിയ സംഭവത്തിൽ നടപടി. 4 തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്തു.

പതര്‍ഖണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൃഷ്‌ണേന്ദു പോളിന്റെ വാഹനത്തില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും കമ്മീഷന്‍ നടപടികള്‍ എടുക്കുന്നില്ലെന്നും വാര്‍ത്തകള്‍ മാധ്യമങ്ങളെ ഇല്ലാതെ ആക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടിയെടുത്തത്.