BIG BREAKING : ചെന്നിത്തലയുടെ “വൈദ്യുത ബോംബും” ചീറ്റി,സർക്കാർ കരാർ ഒപ്പിട്ടത് കേന്ദ്ര സർക്കാരുമായി, അദാനി ചിത്രത്തിലെ ഇല്ല

0
124

അനിരുദ്ധ്.പി.കെ

രമേശ് ചെന്നിത്തല ഉയർത്തിയ അടുത്ത ആരോപണ ബോംബും ചീറ്റി, കെ.എസ്.ഇ.ബി. ലിമിറ്റഡ് 2021 മാർച്ചിൽ അദാനി ഗ്രീൻ എനർജിയുമായി 300 MW ന്റെ വൈദ്യുതി വാങ്ങൽക്കരാറിൽ ഏർപ്പെട്ടു എന്നും അതുവഴി അദാനി ഗ്രീൻപവർ കമ്പനിക്ക് വലിയ ലാഭം ഉണ്ടായി എന്നും അതുവഴി ഓഹരി വിപണിയിൽ അവരുടെ ഓഹരി വില വർദ്ധിച്ചു എന്നുമാണ് ആദ്യ ആരോപണം. അദാനിയുമായി നേരിട്ട് കരാർ ഉണ്ടാക്കുന്നത് ഒഴിവാക്കാൻ SECI മുഖാന്തിരം കരാർ ഉണ്ടാക്കിയെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ വസ്തുത നോക്കാം.

• 2021 മാർച്ചിൽ ലിമിറ്റഡ് അദാനി ഗ്രീൻ എനർജിയുമായി യാതൊരു കരാറിലും ഏർപ്പെട്ടിട്ടില്ല. എന്നാൽ കേന്ദ്ര ഗവ. സ്ഥാപനമായ SECl ( Solar Power Corporation of India)യുമായി ജൂൺ 2019 ൽ 200 MW ഉം സെപ്റ്റംബർ 2019 ൽ 100 MW ഉം കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ വച്ചിട്ടുണ്ട്.

ഈ കരാറുകൾ ഉൾപ്പടെ എല്ലാ വൈദ്യുതി വാങ്ങൽ കരാറുകളും KSEB യുടെ വെബ് സൈറ്റിൽ സുതാര്യമായി മുൻപേ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. SECl താരിഫ് അധിഷ്ടിത ടെൻഡർ നടപടികളിലൂടെ തിരഞ്ഞെടുത്ത ഉല്പാദക കമ്പനികളിൽ നിന്നാകും പ്രസ്തുത വൈദ്യുതി ലഭ്യമാക്കുക.

SECl ഇപ്രകാരം തിരഞ്ഞെടുത്ത വിവിധ കമ്പനികളായ അദാനി വിൻഡ് എനർജി (75 MW), സെനാട്രിസ് വിൻഡ് എനർജി (125 MW), സ്പ്രിങ്ങ് വിൻഡ് എനർജി (100 MW) എന്നിവരിൽ നിന്നാകും KSEB യ്ക്ക് വൈദ്യുതി നല്കുക എന്ന് SECl 2020 ൽ അറിയിച്ചിട്ടുണ്ട്.

ഇതിൽ 25 MW അദാനി വിൻഡ് എനർജിയിൽ നിന്നും 2021 മാർച്ച് മുതൽ ലഭ്യമായിട്ടുണ്ട്. തികച്ചും സുതാര്യമായ നടപടിക്രമങ്ങൾ പാലിച്ച് ദേശീയാടിസ്ഥാനത്തിൽ ടെണ്ടർ ചെയ്ത് ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലാണ് SECI വിവിധ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നത്.

ഇതുപ്രകാരം കേരളത്തിന് അലോട്ട് ചെയ്തിട്ടുള്ള വിഹിതം വാങ്ങുന്നതിനപ്പുറം യാതൊരു വിധകരാറും ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളുമായി കെ.എസ്.ഇ.ബി. ലിമിറ്റഡ് ഏർപ്പെട്ടിട്ടില്ല. കെ.എസ്.ഇ.ബി. ലിമിറ്റഡ് അദാനി ഗ്രീൻ എനർജിയുമായി കരാറിൽ ഏർപ്പെട്ടു എന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്.

അദാനിയുമായി നേരിട്ട് കരാർ ഉണ്ടാക്കുന്നത് ഒഴിവാക്കാൻ SECI മുഖാന്തിരം കരാർ ഉണ്ടാക്കിയെന്ന ആരോപണത്തിനും യാതൊരു അടിസ്ഥാനവുമില്ല. SECI പാരമ്പര്യേതര ഊർജ്ജ വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമാണ്. കാറ്റാടി, സോളാർ എന്നിങ്ങനെ വിവിധ അക്ഷയ ഊർജ്ജ മേഖലകളിലെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി ദേശീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് SECI.

പത്തോളം വിവിധ ടെണ്ടറുകളിലൂടെ ഇതിനകം 10,000 മെഗാവാട്ടിന്റെ കാരാറുകളിൽ SECI ഏർപ്പെട്ടിട്ടുണ്ട്. അദാനിയടക്കം 20ഓളം കമ്പനികളുമായി SECI ഇതിനകം കരാർ വെച്ചിട്ടുണ്ട്. ഇതിൽ കുറഞ്ഞ ഒരു ഭാഗം മാത്രമേ അദാനി വിന്റ് പവറിന് ലഭിച്ചിട്ടുള്ളൂ എന്നതാണ് വസ്തുത.

ഒന്നിച്ചു ചേർത്ത് ടെണ്ടർ വിളിക്കുന്നതിലൂടെ കുറഞ്ഞ നിരക്കിൽ കരാറുകൾ ഉണ്ടാക്കാൻ SECIക്ക് കഴിയുന്നുണ്ട്. ഈ നേട്ടം ഉപയോഗപ്പെടുത്തുക മാത്രമാണ് കേരളം ചെയ്തിട്ടുള്ളത്. അല്ലാതുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്.