ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ അതിക്രമം ; വോട്ട് ചെയ്യാതിരിക്കാന്‍ സിപിഐഎം പ്രവര്‍ത്തകരെ തടഞ്ഞു

0
103

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ വ്യാപക അതിക്രമം. വോട്ട് ചെയ്യാതിരിക്കാന്‍ സിപിഐഎം പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചു.

വോട്ട് ചെയ്യാന്‍ പോകാതിരിക്കാനായി തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഗട്ടല്‍ മേഖലയിലാണ് സംഭവമുണ്ടായത്.

ദേബ്രയിലെ പോളിംഗ് ബൂത്തില്‍ തൃണമൂല്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യേറ്റമുണ്ടായി. അതിക്രമത്തില്‍ ബിജെപി നേതാവ് മോഹന്‍ സിംഗിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.