രാജ്യത്ത് ആശങ്ക ഉയര്‍ത്തി പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധന

0
181

രാജ്യത്ത് ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72330 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

40382 പേര്‍ രോഗമുക്തരായപ്പോള്‍ 459 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറുമാസത്തിനിടെ രാജ്യം കണ്ട പ്രതിദിന രോഗ ബാധയുടെ ഏറ്റവും വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 5,84,055 ആയി. മഹാരാഷ്ട്രയില്‍ മാത്രം 39544 പേര്‍ക്ക് പുതുതായി കൊറോണരോഗം സ്ഥിരികരിച്ചു. 227 മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരികരിച്ചത്.