EXCLUSIVE : തലസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനം, പോരാട്ടം എൽ ഡി എഫും ബി ജെ പി യും തമ്മിൽ, കോൺഗ്രസ്സ് ചിത്രത്തിലില്ല

0
113

അതിഥി.സി.കൃഷ്ണൻ

ഏപ്രിൽ ആറിന് നടക്കാനിരിക്കുന്ന നിയമസഭാ തീർണജേടുപ്പിൽ തലസ്ഥാന ജില്ലയിൽ പോരാട്ടം എൽ ഡി എഫും ബി ജെ പിയും തമ്മിലെന്ന് വ്യക്തം. നഗരത്തോടനുബന്ധിച്ച തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ എൽ ഡി എഫും ബി ജെ പി യും തമ്മിലാണ് പോരാട്ടം. പ്രചാരണത്തിലും പ്രവർത്തനത്തിലും, സ്ഥാനാർത്ഥി പര്യടനത്തിലെ കോൺഗ്രസ്സ് ചിത്രത്തിലില്ല.

തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിന് സമാനമായ സാഹചര്യം തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും നില നിൽക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് തേരോട്ടമായിരുന്നു നഗരസഭയിൽ, 55 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷം എൽ ഡി എഫ് ഉറപ്പിച്ചപ്പോൾ, 35 സീറ്റുകൾ നിലനിർത്തി ബിജെപി നാണക്കേട് ഒഴിവാക്കി, എന്നാൽ കോൺഗ്രസ്സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് വസ്തുത. അതെ രീതിയിലാണ് അവസാന ലാപ്പിൽ എത്തുമ്പോൾ തലസ്ഥാനത്തെ മണ്ഡലങ്ങളുടെ അവസ്ഥ.

തിരുവനന്തപുരം നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി രാജു മുന്നിലാണ് രണ്ടാം സ്ഥാനത്ത് എൻ ഡി എ സ്ഥാനാർത്ഥിയാണ്, കോൺഗ്രസ്സ് മൂന്നാം സ്ഥാനത്താണുള്ളത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ എം എൽ എ വി.കെ. പ്രശാന്ത് എൽ ഡി എഫ് സ്ഥാനാർത്ഥിയായി വീണ്ടും ജനവിധി തേടുകയാണ്, എൻ ഡി എ യുടെ സ്ഥാനാർത്ഥി ബി ജെ പി ജില്ലാ അധ്യക്ഷൻ കൂടിയായിരുന്നിട്ടു പോലും എൽ ഡി എഫിനൊപ്പം പിടിക്കാൻ കഴിയുന്നില്ല, കോൺഗ്രസ്സിന്റെ പുതുമുഖ സ്ഥാനാർത്ഥിയാണ് ഇവിടെ മൂന്നാം സ്ഥാനത്ത്, കോ ലീ ബി സഖ്യം നിലനിൽക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്.

നേമം മണ്ഡലത്തിലും സമാന അവസ്ഥയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി വി.ശിവന്കുട്ടിക്കാണ് മുന്നേറ്റം, കഴിഞ്ഞ അഞ്ച് വർഷവും മണ്ഡലത്തിൽ ഒരു എം എൽ എ അല്ലാതിരിന്നിട്ടു കൂടി അതിനു സമാനമായ രീതിയിലാണ് വി.ശിവൻകുട്ടി പൊതു പ്രവർത്തനം നടത്തിയത്.

അതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പോരാട്ടം. കഴിഞ രണ്ട് തവണയും മൂന്നാം സ്ഥാനത്തായിരുന്ന കോൺഗ്രസ്സ് ഇക്കുറിയും മൂന്നാം സ്ഥാനത്താണ്.കൂടാതെ നേമം മണ്ഡലത്തിൽ പ്രവർത്തനത്തിനായി കെ.മുരളീധരൻ പുറത്ത് നിന്നും ആളെ ഇറക്കിയിട്ടുണ്ട്. മണ്ഡലത്തിൽ അതിന്റെ ഫലം ഉണ്ടായില്ല എന്ന് മാത്രമല്ല, ആളെ കൊണ്ട് വന്ന മണ്ഡലങ്ങളിൽ കോൺഗ്രസ്സിന് പ്രവർത്തിക്കാൻ പ്രവർത്തകരുമില്ല.

കഴക്കൂട്ടം മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രനാണ്, ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി കോവിഡ് കാലത്ത് മണ്ഡലത്തിൽ വന്നിറങ്ങിയ ആളാണ്, എൻ ഡി എ യുടെ സ്ഥാനാർത്ഥിയും കെട്ടിയിറക്കെപ്പട്ട സ്ഥാനാർത്ഥിയാണ്.

അതിനാൽ തന്നെ വ്യക്തമായ മേൽക്കൈ ജന്മ നാട് കൂടിയായ മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രന് ലഭിക്കുന്നു, കൂടാതെ ദേവസ്വം ബോർഡ് വഴിയും ടൂറിസം വഴിയും നടപ്പിലാക്കിയ പദ്ധതികളും മണ്ഡലത്തിലെ ജങ്കതീയതയും സ്വീകാര്യതയും കടകംപള്ളിക്ക് ബോണസാണ്.

ഇതിനിടയിൽ നാട്ടിൽ കലാപം അഴിച്ചു വിടാൻ പ്രതിപക്ഷം നടത്തിയ അക്രമ സംഭവങ്ങളും എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് ഗുണകരമായി തീർന്നിട്ടുണ്ട്. എൻ ഡി എ സ്ഥാനാർഥി പരസ്യമായി വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നതും ജനങ്ങൾക്കിടയിലുള്ള എൽ ഡി എഫ് അനുകൂല ട്രെൻഡ് ശക്തമാക്കിയിട്ടുണ്ട്. 55 സീറ്റ് നേടി കോർപറേഷൻ ഭരണം നേടിയ ഇടതുപക്ഷം, അതെ രീതിയിൽ നഗരത്തിലെ മണ്ഡലങ്ങളിൽ തേരോട്ടം നടത്തുകയാണ് എന്ന് ചുരുക്കം.