പ്രതിപക്ഷ നേതാവ് ജനങ്ങളുടെ വിവരങ്ങൾ ചോർത്തുന്നു: എം.എ ബേബി

0
75

ഇരട്ടവോട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി.

ഇരട്ട വോട്ടർമാരുടെ വിവരങ്ങൾ ചെന്നിത്തല അപ്‌ലോഡ് ചെയ്തത് സിംഗപ്പൂരിൽ നിന്നുള്ള സെർവറിൽ നിന്നാണ്. ചെന്നിത്തല ജനങ്ങളുടെ ഡാറ്റ ചോർത്തുകയാണ് ചെയ്തതെന്ന് എം.എ ബേബി പറഞ്ഞു.

വ്യക്തികളുടെ അനുമതിയില്ലാതെയാണ് വിവരങ്ങൾ വിദേശ കമ്പനിക്ക് കൈമാറിയത്. ഇത്തരത്തിൽ ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ കൈമാറിയതിൽ ഗൗരവമായ നിയമപ്രശ്‌നമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് 4.30 ലക്ഷം പേരുൾപ്പെടുന്ന ഇരട്ട വോട്ടർമാരുടെ പട്ടിക ചെന്നിത്തല പുറത്ത് വിട്ടത്.