Saturday
10 January 2026
20.8 C
Kerala
HomeKeralaഇരട്ട വോട്ട് അമ്മയെ വെട്ടി ചെന്നിത്തലയുടെ ലിസ്റ്റ്, സ്വന്തം ലിസ്റ്റിലും യു ഡി എഫ് കള്ളകളി

ഇരട്ട വോട്ട് അമ്മയെ വെട്ടി ചെന്നിത്തലയുടെ ലിസ്റ്റ്, സ്വന്തം ലിസ്റ്റിലും യു ഡി എഫ് കള്ളകളി

അനിരുദ്ധ് പി.കെ

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പുറത്ത് വിട്ട ഇരട്ട വോട്ടുകളുടെ ലിസ്റ്റിൽ വൻ കള്ളക്കളി. ഇരട്ട വോട്ടുകളുള്ള കോൺഗ്രസ്സ് നേതാക്കളെയും, കുടുംബക്കാരെയും ലിസ്റ്റിൽ നിന്നും ഒഴിവാക്കി. ഇരട്ട വോട്ട് വിവാദം പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ അമ്മയുടെയും, യു ഡി എഫ് സ്ഥാനാർത്ഥികളുടെയും, കുടുംബക്കാരുടെയും ഇരട്ട വോട്ടിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു.

എന്നാൽ ചെന്നിത്തല കഴിഞ്ഞ ദിവസം പുറത്ത് വിട്ട ലിസ്റ്റിൽ ഇവരുടെ പേരുകൾ ഉൾപ്പെട്ടിട്ടില്ല. രമേശ് ചെന്നിത്തലയുടെ ‘അമ്മ ദേവകി, യു ഡി എഫ് കഴക്കൂട്ടം, കയ്പമംഗലം, സ്ഥാനാർത്ഥികൾ, ഒറ്റപ്പാലം, തൃത്താല,ഗുരുവായൂർ സ്ഥാനാർത്ഥികളുടെ കുടുംബക്കാർ എന്നിവരുടെ പേരുകളും, യു ഡി എഫ് നേതാക്കളുടെയും, പ്രാദേശിക പ്രവർത്തകരുടെയും പേരുകളും രമേശ് ചെന്നിത്തല പുറത്ത് വിട്ട ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല.

അതേസമയം ഇരട്ട സഹോദരങ്ങളായവരുടെയും, ഒരേ പേരുള്ളവരുടെയും ഉൾപ്പടെ പൊതു ജനത്തിന്റെ പേറും വിവരങ്ങളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സാമാന്യ യുക്തിയെ ചോദ്യം ചെയ്യുകയും വോട്ടർമാരെ അപമാനിക്കുകയുമാണ് പ്രതിപക്ഷ നേതാവ് ചെയ്തിരിക്കുന്നത്.

മേൽ സൂചിപിച്ചവരുടെ ഇരട്ട വോട്ട് തെളിവ് സഹിതം പുറത്ത് വന്നതും മാധ്യമനകളിൽ ഉൾപ്പടെ വർത്തയായതുമാണ് എന്നാൽ ഈ വിവരങ്ങൾ മറച്ചു വെച്ച് ബോധപൂർവം ലിസ്റ്റിൽ തിരിമറി നടത്തുകയാണ് യു ഡി എഫ് ചെയ്തത്. വിദേശ കമ്പനിക്ക് കേരളത്തിൽ പൊതുജനത്തിന്റെ ഡാറ്റ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ ലംഘിച്ച് ചോർത്തി നൽകിയതിന് പുറമെയാണ് ഈ കള്ളക്കളി.

RELATED ARTICLES

Most Popular

Recent Comments