ചൈന– മ്യാന്മർ അതിർത്തിയിൽ കോവിഡ്‌ വ്യാപനം

0
104

മ്യാന്മറിൽ സംഘർഷത്തെ തുടർന്ന്‌ ആളുകൾ കൂട്ടമായി പലായനം ചെയ്യുന്നത്‌ അതിർത്തി രാജ്യങ്ങളിൽ കോവിഡ്‌ വ്യാപനത്തിന്‌ ഇടയാക്കുമെന്ന്‌ സംശയം. ചൈന–മ്യാന്മർ അതിർത്തി ഗ്രാമം റുയിലിയിൽ ഒമ്പതുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്നാണ്‌ ഇത്‌.

അഞ്ച്‌ ചൈനക്കാർക്കും നാല്‌ മ്യാന്മറുകാർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഗ്രാമത്തിലെ 2.1 ലക്ഷം ജനങ്ങളെയും കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്ന്‌ യുനാൻ പ്രവിശ്യ ആരോഗ്യവിഭാഗം അറിയിച്ചു.രോഗം സ്ഥിരീകരിച്ചവരിൽ പലർക്കും ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല എന്നതും ആശങ്ക പരത്തുന്നു. ഗ്രാമത്തിലെ അവശ്യസേവനങ്ങൾ ഒഴികെ എല്ലാം അടച്ചുപൂട്ടി. ‌