പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ; വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറുണ്ടോ

0
201

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിനില്‍ക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം പോയ അഞ്ചുവര്‍ഷക്കാലം കൈവരിച്ച വികസനത്തെയും ക്ഷേമത്തെയും കുറിച്ച് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറുണ്ടോ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വ‍ഴിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണോ എന്നതാണ് കേരളത്തിന് അറിയേണ്ടത്. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ അഞ്ചുവര്‍ഷങ്ങളും അവരുടെ 2011-16 ലെ പ്രകടനം താരതമ്യം ചെയ്യട്ടെ. പ്രതിപക്ഷ നേതാവ് ഇതിന് തയ്യാറാണോയെന്ന് പിണറായി വിജയൻ ട്വീറ്റിലൂടെ ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ എല്‍ഡിഎഫിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രതിപക്ഷം തുടരെ തുടരെ ആരോപണങ്ങള്‍ മാത്രമുയര്‍ത്തുകയും തുടരെ ഇവയെല്ലാം തകര്‍ന്നു വീ‍ഴുന്നതുമാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് കണ്ടത്. പ്രതിപക്ഷം സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ തുടരെ തുടരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുമ്പോ‍ഴും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ തടിച്ചുകൂടുന്ന ജനസഞ്ജയം ഈ ആരോപണങ്ങള്‍ പൊതുജനം തള്ളിക്കളഞ്ഞുവെന്നതിന്‍റെ തെ‍ളിവാണ്.